കംപ്യൂട്ടർ പ്രോഗ്രാമര്‍, മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍, നഴ്സ്, ട്രേഡ് ടെക്നിഷ്യൻ… ഒട്ടേറെ അവസരങ്ങൾ, ഉടനെ അപേക്ഷിക്കൂ!

February 01, 2025

 കംപ്യൂട്ടർ പ്രോഗ്രാമര്‍, മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍, നഴ്സ്, ട്രേഡ് ടെക്നിഷ്യൻ… ഒട്ടേറെ അവസരങ്ങൾ, ഉടനെ അപേക്ഷിക്കൂ!

കംപ്യൂട്ടർ പ്രോഗ്രാമര്‍, മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍, നഴ്സ്, ട്രേഡ് ടെക്നിഷ്യൻ… ഒട്ടേറെ അവസരങ്ങൾ, ഉടനെ അപേക്ഷിക്കൂ!

വിവിധ ജില്ലകളിലെ സർക്കാർ ഒഴിവികളിൽ അവസരം. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അപേക്ഷിക്കുക


മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍

കാസർകോട് ആണ്‍കുട്ടികളുടെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിൽ മേട്രണ്‍ കം റസിഡന്റ് ട്യൂട്ടർ നിയമനം. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാരുടെ അഭാവത്തിൽ മറ്റ് വിഭാഗക്കാരെ പരിഗണിക്കും. യോഗ്യത: ബിരുദം, ബി.എഡ്. അഭിമുഖം ഫെബ്രുവരി 5നു 10ന് ജില്ലാ പട്ടികജാതി വികസന ഓഫിസില്‍. 0499–4256162

കംപ്യൂട്ടർ പ്രോഗ്രാമര്‍

കൊല്ലം കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക്ക് കോളജില്‍ കംപ്യൂട്ടർ പ്രോഗ്രാമര്‍ തസ്തികകളില്‍ താല്‍ക്കാലിക ഒഴിവ്. യോഗ്യത: പിജിഡിസിഎ/ ഫസ്റ്റ് ക്ലാസോടെ ബിഎസ്‌സി കംപ്യൂട്ടർ സയന്‍സ്. അഭിമുഖം ഫെബ്രുവരി 5നു 10.30ന്. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ഹാജരാവുക. 94474 88348, 0476–2623597


നഴ്സ്

പത്തനംതിട്ട കൊറ്റനാട് ഹോമിയോ ആശുപത്രിയില്‍ പെയിന്‍ ആൻഡജ് പാലിയേറ്റീവ് പദ്ധതിയില്‍ നഴ്സ് ഒഴിവ്. ദിവസവേതന നിയമനം. യോഗ്യത: പത്താംക്ലാസ്, ജിഎന്‍എം, ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ പെയിന്‍ ആൻഡ് പാലിയേറ്റീവ് നഴ്സിങ് (സര്‍ക്കാര്‍ അംഗീകാരം)/ ജിഎന്‍എം. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി 6നു 10.30ന് അടൂര്‍ ഹോമിയോപതി ജില്ലാ മെഡിക്കല്‍ ഓഫിസില്‍ ഹാജരാവുക. 0473–4226063


തൃശൂർ

ദേശീയ ആരോഗ്യ ദൗത്യത്തിനു (എൻഎച്ച്എം) കീഴിൽ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ ജെപിഎച്ച്എൻ/ആർബിഎസ്കെ നഴ്സ് തസ്തികയിൽ കരാർ നിയമനം. യോഗ്യത: സർക്കാർ അംഗീകൃത ജെപിഎച്ച്എൻ ബിരുദം, കേരള നഴ്സസ് ആൻഡ് മിഡ് വൈഫ് കൗൺസിൽ റജിസ്ട്രേഷൻ (പെർമനൻ്റ്). പ്രായം: 31. ശമ്പളം: 17,000. അപേക്ഷ ഫെബ്രുവരി 5നകം നേരിട്ടോ തപാൽ മുഖേനയോ ലഭിക്കണം. വിലാസം: ആരോഗ്യ കേരളം, പഴയ ജില്ലാ ആശുപത്രി കോമ്പൗണ്ട്, സ്വരാജ് റൗണ്ട് ഈസ്റ്റ്, തൃശൂർ. www.arogyakeralam.gov.in


ആയുർവേദ തെറപ്പിസ്റ്റ്

നാഷനൽ ആയുഷ് മിഷൻ തിരുവനന്തപുരത്ത് നടപ്പാക്കിവരുന്ന വിവിധ പദ്ധതികളിൽ ആയുർവേദ തെറപ്പിസ്റ്റ് നിയമനം. അഭിമുഖം ഫെബ്രുവരി 2 ന് നാഷനൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജറുടെ ഓഫിസിൽ. അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ജില്ലാ പ്രോഗ്രാം മാനേജറുടെ ഓഫിസിൽ (നാഷനൽ ആയുഷ് മിഷൻ) നേരിട്ടോ തപാൽ മുഖേനയോ ലഭിക്കണം. www.nam.kerala.gov.in

ട്രേഡ് ടെക്നിഷ്യൻ

ബാർട്ടൺഹിൽ ഗവ. എൻജിനീയറിങ് കോളജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് വിഭാഗത്തിൽ ട്രേഡ് ടെക്നിഷ്യൻ ഒഴിവ്. താൽക്കാലിക നിയമനം. യോഗ്യത: ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ടിഎച്ച്എസ്എൽസി/ഐടിഐ /കെജിസിഇ. അഭിമുഖം ഫെബ്രുവരി 4 നു 10 ന് തിരുവനന്തപുരം ബാർട്ടൺഹിൽ എൻജിനീയറിങ് കോളജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗ ഓഫിസിൽ.


എയ്റോ മോഡലിങ്

ഇൻസ്ട്രക്ടർ

എറണാകുളം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ എയ്റോ മോഡലിങ് ഇൻസ്ട്രക്ടർ കം സ്റ്റോർ കീപ്പർ തസ്തികയിൽ താൽകാലിക ഒഴിവ്. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി 11നു മുൻപ് അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ റജിസ്റ്റർ ചെയ്യുക. പ്രായപരിധി 18-41. ഭിന്നശേഷിക്കാർ അപേക്ഷിക്കേണ്ടതില്ല. 0484–2422458


Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు