60 ഓളം കമ്പനികളിലായി 3500 ഓളം തൊഴിലവസരങ്ങൾ

February 09, 2024

60 ഓളം കമ്പനികളിലായി 3500 ഓളം തൊഴിലവസരങ്ങൾ 

അഭ്യസ്ഥവിദ്യരായ തൊഴിൽ രഹിതർക്കായി തൊഴിൽ അവസരം
മെഗാ തൊഴിൽ മേള ശനിയാഴ്ച നടക്കും: എൻ്റെ തൊഴിൽ എൻ്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി തൊഴിലില്ലായ്മ  പരിഹരിക്കുന്നതിൻ്റെ ഭാഗമായി പൊന്നാനി നഗരസഭയും കുടുംബശ്രീ ജില്ലാ മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ തൊഴിൽ മേള ഫെബ്രുവരി 10ന് ശനിയാഴ്ച  പൊന്നാനി എം.ഇ.എസ് കോളേജിൽ നടക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയ വിവരങ്ങൾ വായിച്ചു മനസ്സിലാക്കിയശേഷം നേരിട്ട് എത്തിച്ചേരുക.

കേരളത്തിന് അകത്തും പുറത്തുമായി 60 ഓളം കമ്പനികളിലായി 3500 ഓളം തൊഴിലവസരങ്ങളാണ് ഒരുക്കിയിട്ടുള്ളത്.ഒഴിവുകൾ വന്നിട്ടുള്ള കുറച്ചു സ്ഥാപനങ്ങൾ ചുവടെ.

പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്, എൽ.ഐ.സി,
എസ്.ബി.ഐ തുടങ്ങിയ വിവിധ കമ്പനികളും പ്രശസ്‌ത ജ്വല്ലറികളും, ടെക്സ്റ്റയിൽസ്, ഫർണിച്ചർ സ്ഥാപനങ്ങളും പങ്കെടുക്കുന്ന തൊഴിൽ മേളയിൽ നിരവധി തൊഴിലവസരങ്ങളുണ്ട്.

യോഗ്യത വിവരങ്ങൾ

എസ്. എസ്.എൽ.സി മുതൽ യോഗ്യതയുള്ള 18 നും 45 നും ഇടയിൽ പ്രായമുള്ളവർക്കാണ് അവസരങ്ങളുള്ളത്.
രാവിലെ ആരംഭിക്കും. സ്പോട്ട് രജിസ്ട്രേഷൻ മാത്രമാണ് ഒരുക്കിയിട്ടുള്ളത്.
തൊഴിൽ മേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അഞ്ച് ഫോട്ടോയും ബയോഡാറ്റയുടെ അഞ്ച് കോപ്പികളും സഹിതം എത്തേണ്ടതാണ്.
Join WhatsApp Channel
Right-clicking is disabled on this website.