ഓഫീസ് അസിസ്റ്റന്റ് ജോലി നേടാം Canara Bank Job Apply Now 2024

January 14, 2024

Canara Bank Job Apply Now 2024

കാനറ ബാങ്ക് റൂറല്‍ സെല്‍ഫ് എംപ്ലോയ്മെൻറ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഓഫീസ് അസിസ്റ്റൻറ്
തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിരിക്കുന്ന ജോലിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വായിച്ചു മനസ്സിലാക്കിയശേഷം അപേക്ഷിക്കുക.ഷെയർ ചെയ്യുക.

കാനറ ബാങ്ക് റൂറല്‍ സെല്‍ഫ് എംപ്ലോയ്മെൻറ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് യോഗ്യത വിവരങ്ങൾ?

ആവശ്യമായ യോഗ്യതകൾ എം എസ് ഓഫീസില്‍ (വേഡ് ആന്‍ഡ് എക്‌സല്‍) പ്രാവീണ്യവും അക്കൗണ്ടിങില്‍ പരിജ്ഞാനവുമുള്ള ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം.
പ്രായപരിധി : 22-40

കാനറ ബാങ്ക് റൂറല്‍ സെല്‍ഫ് എംപ്ലോയ്മെൻറ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഇങ്ങനെ അപേക്ഷിക്കാം.

ജില്ലയിലെ സ്ഥിരതാമസക്കാര്‍ cbrsetikollam@gmail.com,ല്‍ ജനുവരി 15 നുള്ളില്‍ അപേക്ഷിക്കണം.
കൂടുതൽ വിശദവിവരങ്ങൾക്ക് ചുവടെ നൽകിയിരിക്കുന്ന ഫോൺ നമ്പരുമായി ബന്ധപ്പെടാം
ഫോണ്‍: 0474 2537141, 9495245002

മറ്റു ജോലി ഒഴിവുകളും

🛑 നിഷ്-ൽ ഒഴിവുകൾ
നാഷണൽ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, റെക്കോർഡ് റൂം അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക്  അപേക്ഷ ക്ഷണിച്ചു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ലീവ് വേക്കൻസിയും റെക്കോർഡ് റൂം അസിസ്റ്റന്റ് സ്ഥിര നിയമനവുമാണ്. കൂടുതൽ വിവരങ്ങൾക്ക്:  http://nish.ac.in/others/career.

🛑 വാക് ഇന്‍ ഇന്റര്‍വ്യു

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ വാഴത്തോപ്പ്, ഏലപ്പാറ പഞ്ചായത്തുക്കളിലേക്ക് എസ് സി പ്രൊമോട്ടറെ തെരഞ്ഞെടുക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.

ജനുവരി 24 രാവിലെ 11ന് പൈനാവ് സിവില്‍ സ്റ്റേഷന്‍ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ പട്ടികജാതി വികസന ഓഫീസിലായിരിക്കും അഭിമുഖം.

പ്ലസ് 2 അല്ലെങ്കില്‍ തത്തുല്യ കോഴ്‌സ് പാസായ 40 വയസില്‍ താഴെ പ്രായമുളള പട്ടികജാതി വിഭാഗത്തില്‍പെട്ട വാഴത്തോപ്പ്, ഏലപ്പാറ പഞ്ചായത്തിലെ സ്ഥിരതാമസക്കാര്‍ക്ക് പങ്കെടുക്കാം.

ഇന്റര്‍വ്യുവില്‍ പങ്കെടുക്കുന്നവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച വെള്ള പേപ്പറിലുള്ള അപേക്ഷ, ജാതി സര്‍ട്ടിഫിക്കറ്റ്, പ്രായം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് (എസ്എസ്എല്‍സി അല്ലെങ്കില്‍ ജനന സര്‍ട്ടിഫിക്കറ്റ്), വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും കോപ്പിയും ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0486 2296297.
Join WhatsApp Channel
Right-clicking is disabled on this website.