കേരള ഹൈക്കോടതിയിൽ ടെലിഫോൺ ഓപ്പറേറ്റർ ജോലി ഒഴിവുകൾ

July 30, 2023

ഹൈക്കോടതിയിൽ ടെലഫോൺ ഓപ്പറേറ്റർ ആവാൻ അവസരം 

കേരള ഹൈക്കോടതിയിൽ ടെലിഫോൺ ഓപ്പറേറ്റർ തസ്തികയിലേക്ക് ഇന്ത്യൻ പൗരന്മാരായ ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു.

യോഗ്യത : പ്ലസ്ടു അഥവാ തത്തുല്യ യോഗ്യത ഉള്ളവരായിരിക്കണം. സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും നേടിയ ഇലക്ട്രോണിക്സ് ഡിപ്ലോമ, ടെലിഫോൺ ഓപ്പറേറ്റർ/റിസപ്ഷണിസ്റ്റ് ആയും കമ്പ്യൂട്ടർ ഓപ്പറേഷനിലും 6 മാസത്തിൽ കുറയാത്ത പ്രവൃത്തി പരിചയം, ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിൽ പ്രാവീണ്യം എന്നിവയാണ് യോഗ്യത. 

പ്രായ പരിധി

ഉദ്യോഗാർഥികൾ 1973 ജനുവരി 2നും 2005 ജനുവരി 1നും ഇടയിൽ (രണ്ടു തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം.  അന്ധർ, കാഴ്ച പരിമിതിയുള്ളവർക്ക് ഒരു ഒഴിവും, ബധിരർ, ശ്രവണ പരിമിതിയുള്ളവർക്ക് ഒരു ഒഴിവുമാണുള്ളത്.

ശമ്പളം : 31100-66800 പേ സ്കെയിലിലാണ് നിയമനം. 

എങ്ങനെ അപേക്ഷിക്കാം

വിശദമായ വിജ്ഞാപനം കേരള ഹൈക്കോടതിയുടെ റിക്രൂട്ട്മെന്റ് പോർട്ടലിൽ (www.hckrecruitment.nic.in) ലഭ്യമാണ്.  ഉദ്യോഗാർഥികൾക്ക് ഈ പോർട്ടൽ മുഖേന അപേക്ഷകൾ ഓൺലൈൻ ആയി സമർപ്പിക്കാവുന്നതാണ്.

ഓൺലൈനായി അപേക്ഷകൾ (സ്റ്റെപ്പ് – I & സ്റ്റെപ്പ് - II) സമർപ്പിച്ചു തുടങ്ങേണ്ട തീയതി ഓഗസ്റ്റ് 2, ഓൺലൈനായി അപേക്ഷകൾ (സ്റ്റെപ്പ് – I & സ്റ്റെപ്പ് - II)
സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 23.

മറ്റു ജോലി ഒഴിവുകളും ചുവടെ.

വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ നിയമനം
തോട്ടട ഗവ. ടെക്നിക്കൽ ഹൈസ്‌കൂളിൽ ഇലക്ട്രിക്കൽ വിഭാഗം വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു. താൽപര്യമുള്ളവർ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 31ന് രാവിലെ 11 മണിക്ക് ടെക്നിക്കൽ ഹൈസ്‌ക്കൂൾ സൂപ്രണ്ട് മുമ്പാകെ കൂടിക്കാഴ്ച്ചക്ക് ഹാജരാകണം.
ഫോൺ: 04972 835260

✅ വിമൻ ഫെസിലിറ്റേറ്റർ നിയമനം
ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിൽ കമ്മ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്ററിനെ നിയമിക്കുന്നു. വിമൻ സ്റ്റഡീസ്/ ജെൻഡർ സ്റ്റഡീസ്, സോഷ്യൽ വർക്ക്, സൈക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളിൽ ഒന്നിലെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രായപരിധി 35 വയസ്സ്. താൽപര്യമുള്ളവർ ജൂലൈ 31ന് രാവിലെ 11 മണിക്ക് ബ്ലോക്ക് ഓഫീസിൽ നടക്കുന്ന ഇൻർവ്യൂവിൽ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ഹാജരാകുക. ഫോൺ: 9605450943.
Join WhatsApp Channel