വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ സെക്യൂരിറ്റി, കുക്ക്, പ്യൂണ്‍ കരാര്‍ നിയമനം നടത്തുന്നു

April 27, 2023

വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ സെക്യൂരിറ്റി, കുക്ക്, പ്യൂണ്‍ കരാര്‍ നിയമനം

 
വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ വിധവാ സംഘം എന്ന സന്നദ്ധ സംഘടനയുടെ കീഴിലുള്ള ഷെല്‍ട്ടര്‍ ഹോമിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സെക്യൂരിറ്റി, കുക്ക്, പ്യൂണ്‍ നിയമനം നടത്തുന്നു. സെക്യൂരിറ്റിയായി പ്രവര്‍ത്തന പരിചയമുള്ള 30 നും 35 നും മധ്യേ പ്രായമുള്ളവർക്ക് സെക്യൂരിറ്റി തസ്തികയിലേക്ക് അപേക്ഷിക്കാം.

പത്താം ക്ലാസാണ് യോഗ്യത. എഴുത്തും വായനയും അറിയാവുന്ന ഭക്ഷണം പാകം ചെയ്യുന്നതില്‍ പരിജ്ഞാനമുള്ള 25 നും 55 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക്

കുക്ക് തസ്തികയിലേക്കും പത്താംക്ലാസ് യോഗ്യതയുള്ള 25 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പ്യൂണ്‍ തസ്തികയിലേക്കും അപേക്ഷിക്കാം. അപേക്ഷകര്‍ സ്ത്രീകളായിരിക്കണം. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം മെയ് എട്ടിന് ഒറ്റപ്പാലം ബ്ലോക്ക് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസില്‍ നേരിട്ടെത്തണം. ഫോണ്‍: 9846517514

✅️ ജോബ് ഡ്രൈവ് ഇന്ന്

ജില്ലാ എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ നികത്തുന്നതിന് പാലക്കാട് ജില്ലാ എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഇന്ന് (ഏപ്രില്‍ 27) രാവിലെ 10.30 ന് അഭിമുഖം സംഘടിപ്പിക്കുന്നു.

സെയില്‍സ് എക്‌സിക്യൂട്ടീവ് (പ്ലസ് ടു-പ്രായം 20-30), എം.ഐ.ജി. വെല്‍ഡര്‍ (ഐ.ടി.ഐ. വെല്‍ഡര്‍-പ്രായം 20-30), സി.എന്‍.സി മെഷിന്‍ ഓപ്പറേറ്റര്‍ (ഐ.ടി.ഐ /ഡിപ്ലോമ-പ്രായം 20-30), ഹെല്‍പ്പര്‍- വെല്‍ഡിങ് (ഐ.ടി.ഐ വെല്‍ഡര്‍-പ്രായം 18-25), മെക്കാനിക്കല്‍ ഹെല്‍പ്പര്‍ (ഐ.ടി.ഐ മെക്ക് ട്രേഡ്-പ്രായം 18-25), പ്രൊഡക്ഷന്‍ അസിസ്റ്റന്റ് (എസ്.എസ്.എല്‍.സി/ പ്ലസ് ടു-പ്രായം 18-25) പ്രൊഡക്ഷന്‍ ട്രെയിനി (ഐ.ടി.ഐ ഫിറ്റര്‍-പ്രായം 18-25), ബോയ്‌ലര്‍ ഓപ്പറേറ്റര്‍ (ഐ.ടി.ഐ ഫിറ്റര്‍ സെക്കന്റ് ക്ലാസ് ബോയ്‌ലര്‍ സര്‍ട്ടിഫിക്കറ്റ്-പ്രായം 18-25), ഷിഫ്റ്റ് സൂപ്പര്‍വൈസര്‍ (ഡിപ്ലോമ മെക്ക്-പ്രായം 18-23), ലാബ് അസിസ്റ്റന്റ് (ഡിപ്ലോമ മെക്ക്-പ്രായം 18-21), സെക്യൂരിറ്റി സൂപ്പര്‍വൈസര്‍

(ഏതെങ്കിലും ഡിഗ്രി-പ്രായം 45 ന് മുകളില്‍) എന്നീ തസ്തികകളിലാണ് ഒഴിവുകള്‍. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് പ്രവേശനം.

പരമാവധി പ്രായപരിധി 45 വയസ്. ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും വണ്‍ടൈം രജിസ്‌ട്രേഷന്‍ ഫീസായി 250 രൂപയും സഹിതം ജില്ലാ എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യാം. മുന്‍പ് രജിസ്റ്റര്‍ ചെയ്തിട്ടുളളവര്‍ രശീതി, ബയോഡാറ്റയുടെ മൂന്ന് പകര്‍പ്പ് എന്നിവ നല്‍കിയാല്‍ മതിയെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505435.
Join WhatsApp Channel