വസ്ത്ര വ്യാപാര സ്ഥാപനത്തിൽ ജോലി നേടാം

September 20, 2022

വസ്ത്ര വ്യാപാര സ്ഥാപനത്തിൽ നിരവധി ജോലി ഒഴിവുകൾ 
ശീമാട്ടിയിൽ നിരവധി ജോലി ഒഴിവുകൾ.
കേരളത്തിലെ തന്നെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനങ്ങളിൽ ഒന്നായ ശീമാട്ടിയിലേക്ക് ജോലി നേടാൻ അവസരം.സാധാരണക്കാർക്ക് അപേക്ഷിക്കാവുന്ന നിരവധി ഒഴിവുകളാണ് വന്നിട്ടുള്ളത്. ആയതിനാൽ തന്നെ ജോലി ഒഴിവുകൾ പൂർണ്ണമായും വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ജോലി ഒഴിവിലേക്ക് അപേക്ഷിക്കുക ജോലി നേടുക. അതോടൊപ്പം പരമാവധി നിങ്ങളുടെ സുഹൃത്തുക്കൾക്ക് കൂടി ഷെയർ ചെയ്തു നൽകാൻ മറക്കരുത്.

ശീമാട്ടിയിലേക്ക് ലഭ്യമായ ഒഴിവുകൾ ചുവടെ.

ജനറൽ മാനേജർ.
ലഭ്യമായ ഒഴിവുകളുടെ എണ്ണം 1. പുരുഷന്മാർക്ക് അപേക്ഷിക്കാവുന്ന ജോലി ഒഴിവ്.കുറഞ്ഞത് അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

ഫ്ലോർ മാനേജർ.
ഒഴിവുകളുടെ എണ്ണം 3.കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. പുരുഷന്മാർക്ക് അപേക്ഷിക്കാവുന്ന പോസ്റ്റ്.

മെയിന്റനൻസ് സ്റ്റാഫ്.
ലഭ്യമായ ഒഴിവുകളുടെ എണ്ണം 5.കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. പുരുഷന്മാർക്ക് അപേക്ഷിക്കാവുന്ന ഒഴിവ്.

ടൈലേഴ്സ്.
ആകെ ഒഴിവുകളുടെ എണ്ണം 10.കുറഞ്ഞത് അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാവുന്ന ജോലി ഒഴിവ്.

ഡിസൈനേഴ്സ്.
ലഭ്യമായ ഒഴിവുകളുടെ എണ്ണം 25. രണ്ടു വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാവുന്നതാണ്.

സെയിൽ അസോസിയേറ്റ്.
സ്ത്രീകൾക്ക് മാത്രം അപേക്ഷിക്കാവുന്ന ജോലി ഒഴിവ്. 60 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു.ഒരു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.

ഇപ്പോൾ നിങ്ങൾക്കു മുകളിൽ വായിച്ച് ജോലി ഒഴിവുകൾ ശീമാട്ടിയുടെ കോഴിക്കോട് ബ്രാഞ്ചിലേക്ക് ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ശീമാട്ടിയുടെ കൊച്ചി ഷോറൂമിലേക്ക് സെയിൽസ് ഗേൾസിനെ ആവശ്യമുണ്ട്. 40 ഒഴിവിലേക്കാണ് സ്റ്റാഫുകളെ തിരയുന്നത്. എക്സ്പീരിയൻസ് ഉള്ളതും ഇല്ലാത്തതുമായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. നാൽപതോളം സെയിൽസ് ട്രെയിനിയുടെ ഒഴിവുകൾ വന്നിട്ടുണ്ട്.സ്ത്രീകൾക്ക് അപേക്ഷിക്കാവുന്നതാണ്.

ജോലിയിലേക്ക് എങ്ങനെ അപേക്ഷിക്കാം

താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ നൽകുന്ന ഇമെയിൽ അഡ്രസ്സിലേക്ക് നിങ്ങളുടെ ബയോഡാറ്റ അയച്ച് നൽകുക.താൽപ്പര്യമുള്ളവർ ഫോട്ടോ സഹിതം ബയോഡേറ്റ ഇമെയിൽ ചെയ്യുക. ഇന്റർവ്യൂ തീയതി പിന്നീട് അറിയിക്കുന്നതാണ്.
careers.seematti@gmail.com
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు