കാന്റീൻ വർക്കർ | മിൽമയിൽ ജോലി തുടങ്ങി മറ്റു ഒഴിവുകളും
September 22, 2022
കാന്റീൻ വർക്കർ | മിൽമയിൽ ജോലി തുടങ്ങി മറ്റു ഒഴിവുകളും
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം |എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര അർധസർക്കാർ സ്ഥാപനത്തിൽ ജനറൽ വർക്കർ (കാന്റീൻ) തസ്തിക യിൽ 18 ഒഴിവുണ്ട്. കരാറടിസ്ഥാനത്തിലാണ് നിയമനം.
യോഗ്യത: ഏഴാം ക്ലാസ്, ഫാക്ടറി കാന്റീനിലോ സ്റ്റാർ ഹോട്ടലിലോ ലൈസൻസുള്ള ഫുഡ് കാറ്ററിങ് സർവീസ് അതോറിറ്റിയിലോ ഭക്ഷണം തയ്യാറാക്കുന്നതിലും വിളമ്പുന്നതിലും മൂന്നുവർഷത്തെ പരിചയം. ഫുഡ് പ്രൊഡഷൻ/സർക്കാർ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള ഫുഡ്ആൻഡ് ബിവറേജസ് എന്നിവ യിൽ ഒരുവർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സ്/കേന്ദ്ര/സംസ്ഥാന സർക്കാർ അംഗീകൃത സ്ഥാപനത്തിൽനിന്നുള്ള കാറ്ററിങ്, റസ്റ്റോറന്റ് മാനേജ്മെന്റിൽ രണ്ടുവർഷത്തെ വൊക്കേഷണൽ സർട്ടിഫിക്കറ്റ്, മലയാളത്തിലെ അറിവ് എന്നിവ അഭിലഷണീയം.
പ്രായം: സെപ്റ്റം ബർ 15-ന് 18-30 (നിയമാനുസൃത വയസ്സിളവ് ബാധകം).
ശമ്പളം: 17,300 രൂപ. എല്ലാ അസൽ സർട്ടി ഫിക്കറ്റുകളും സഹിതം സെപ്റ്റം ബർ 24-നകം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം.
✅️ മലബാർ റീജണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് (മലബാർ മിൽമ), സിസ്റ്റം സൂപ്പർവൈസറുടെ താത്കാലിക ഒഴിവിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എം.ഐ.എസ്. & സിസ്റ്റംസ് വിഭാഗത്തിൽ കോഴി ക്കോട്, ഹെഡ് ഓഫീസിലായിരിക്കും നിയമനം. ഒരൊഴിവാണുള്ളത്.
യോഗ്യത: എം.സി.എ./ ബി.ടെക്. കംപ്യൂട്ടർ സയൻസ്/ ബി.ഇ. കംപ്യൂട്ടർ സയൻസ്/ എം.എസ്സി. കംപ്യൂ ട്ടർ സയൻസ്. എം.സി.എ.ക്കാർക്ക് രണ്ടുവർഷത്തെയും മറ്റുള്ളവർക്ക് മൂന്നുവർഷത്തെയും പ്രവൃത്തി പരിജയം
പ്രായപരിധി: 2022 ജനുവരി 1-ന് 40 വയസ്സ്. ശമ്പളം: 33,100 രൂപ.
(മാതൃക വെബ്സൈറ്റിൽ) സഹിതം അപേക്ഷ പി.ഡി.എഫ്. ഫോർമാ റ്റിൽ ഇ-മെയിലായി അയക്കണം. ഇ-മെയിൽ: malabarmilmasys@ gmail.com.
അവസാന തീയതി: സെപ്റ്റം ബർ 24,
വെബ്: www.mrcmpu, com.
✅️ ഇന്ത്യൻ കോസ്റ്റ് ഗാർഡ് വിവിധ തസ്തികകളിലായി ആറ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പ് ബി, സി തസ്തികകളിലാണ് അവസരം. ചാർജ്മാൻ-2, ഡ്രോട്ട്സ്മാൻ -1, ഫിറ്റർ (മെക്കാനിക്കൽ)-1, എം.ടി.എസ്. (പ്യൂൺ)-2 എന്നിങ്ങനെയാണ് ഒഴിവുകൾ. നേരിട്ടുള്ള നിയമനമാണ്.
യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ./ഡിപ്ലോമ. വിശ ദവിവരങ്ങൾ പിന്നീട്
https:// indiancoastguard.gov.in om വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 29.
Post a Comment