ജോലി ഒഴിവുകൾ, കേരളത്തിൽ ഒരു ജോലി

April 28, 2022

ജോലി ഒഴിവുകൾ, കേരളത്തിൽ ഒരു ജോലി 
🛑 വനിതാ വാർഡൻ, കുക്ക് തസ്തികളിലേക്ക് വാക് ഇൻ ഇന്റർവ്യൂ.

ഇടപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്തിന് കീഴിലുള്ള വനിതാ ഹോസ്റ്റലിൽ വാർഡൻ, കുക്ക് തസ്തികകളിലേക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. മെയ്‌ 6 വെള്ളിയാഴ്ച രാവിലെ 11ന് കാക്കനാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ ഓഫീസിലാണ് ഇന്റർവ്യൂ നടക്കുക. യോ​ഗ്യത: ഒരു വർഷത്തെ പ്രവർത്തന പരിചയം അഭികാമ്യം. ഹോസ്റ്റലിൽ താമസിച്ച് ജോലി ചെയ്യാൻ സന്നദ്ധരാവണം. താത്പര്യമുള്ളവർ പ്രവർത്തി പരിചയ രേഖകളും തിരിച്ചറിയൽ രേഖകളും സഹിതം നേരിട്ട് ഹാജരാവുക. ഫോൺ : 0484 2426636, 9497680771

🛑 ആരോഗ്യസ്ഥാപനങ്ങളില്‍ നിയമനം
മലപ്പുറം ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റിക്ക് കീഴിലുള്ള ജില്ലയിലെ വിവിധ ആരോഗ്യസ്ഥാപനങ്ങളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജെ.പി.എച്ച്.എന്‍/ആര്‍.ബി.എസ്.കെ നഴ്‌സ് നിയമനത്തിനായി എ.എന്‍.എം യോഗ്യതയും കേരള നഴ്‌സസ് ആന്റ് മിഡ്‌വൈഫ് കൗണ്‍സില്‍ രജിസ്‌ട്രേഷനുമുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

പ്രായപരിധി : 2022 ഏപ്രില്‍ ഒന്നിന് 40 വയസ്സ് കവിയരുത്. ശമ്പളം: 14000 രൂപ.
താല്‍പര്യമുള്ളവര്‍ മെയ് അഞ്ചിന് വൈകീട്ട് നാലിന് മുമ്പായി മലപ്പുറം സിവില്‍ സ്റ്റേഷന്‍ ബി-3 ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യകേരളം ജില്ലാ ഓഫീസില്‍ യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം (എസ്.എസ്.എല്‍.സി, പ്ലസ് ടു, എ.എന്‍.എം സര്‍ട്ടിഫിക്കറ്റ്, കേരള നഴ്‌സസ് ആന്റ് മിഡ്‌വൈഫ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്) അപേക്ഷ സമര്‍പ്പിക്കണം.
ഫോണ്‍: 0483 2730313


🛑 അതിഥി അധ്യാപക ഒഴിവ്
വണ്ടൂര്‍ അംബേദ്കര്‍ കോളജില്‍ അതിഥി അധ്യാപക ഒഴിവ്. യു.ജി.സി യോഗ്യതയുള്ള, കോഴിക്കോട് ഉത്തര മേഖല കോളജ് വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടറുടെ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന അഭിമുഖത്തില്‍ പങ്കെടുക്കാം. മെയ് നാലിന് രാവിലെ 10ന് എക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, ഉച്ചയ്ക്ക് രണ്ടിന് ഹിസ്റ്ററി അധ്യാപക തസ്തികയിലേക്കാണ് അഭിമുഖം. മെയ് അഞ്ചിന് രാവിലെ 10ന് കൊമേഴ്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഉച്ചയ്ക്ക് രണ്ടിന് സ്റ്റാറ്റിസ്റ്റിക്‌സ് മെയ് ആറിന് രാവിലെ 10ന് ഇംഗ്ലീഷ്, അറബിക്, ഉച്ചയ്ക്ക് രണ്ടിന് ജേണലിസം വിഷയങ്ങളിലും അഭിമുഖം നടത്തും. ഫോണ്‍: 04931 249666, 8943671245.
🛑താത്കാലിക നിയമനം
എറണാകുളം തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളേജിൽ അസിസ്റ്റന്‍റ് പ്രൊഫസര്‍ ഇക്കണോമിക്സ് തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ നേരിട്ട് ഏപ്രിൽ 29-ന് മോഡൽ എഞ്ചിനീയറിംഗ് കോളേജിൽ രാവിലെ 11-ന് യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി (അസലും പകര്‍പ്പും) ഹാജരാകേണ്ടതാണ്. വിശദവിവരങ്ങള്‍ കോളേജ് വെബ് സൈറ്റില്‍ ലഭ്യമാണ്. www.mec.ac.in


🔴 ജോലി ഒഴിവ്
പട്ടിക്കാട് പ്രവർത്തിക്കുന്ന LALY'S HYPERMARKET & TEXTILES ലേക്ക്  താഴെ കാണുന്ന തസ്തികളിലേക്ക് ആളെ ആവശ്യണ്ട്

🔹Billing Staff (computer Experience)

🔹Sales staff (Male & Female)

_Free Food & Accomodation_ 

താൽപര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
8086869837, 9995000055.
Join WhatsApp Channel